'മേക്ക് ഇന്‍ ഇന്ത്യ'ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 09:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട്, റഷ്യയുടെ അത്യാധുനിക അടുത്ത തലമുറ യുദ്ധടാങ്കായ ടി-90എംഎസ് (T-90MS) ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള വമ്പന്‍ ഓഫറുമായി റഷ്യ രംഗത്ത്. റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതി ഏജന്‍സിയായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട് (Rosoboronexport) ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ടി-90എം യുദ്ധടാങ്കിന്റെ കയറ്റുമതി പതിപ്പായ ടി-90എംഎസ് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള പദ്ധതി, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ പുതിയ അധ്യായമായാണ് മോസ്‌കോ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യത്തിനും വലിയ പിന്തുണ നല്‍കുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ ടാങ്ക് നിര്‍മ്മാണത്തിനാവശ്യമായ അത്യാധുനിക സാങ്കേതിക കിറ്റുകള്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് ഓര്‍ഡിനന്‍സ് ഫാക്ടറികളില്‍ അസംബിള്‍ ചെയ്യാനാണ് പദ്ധതി. തുടര്‍ന്ന് ഘട്ടംഘട്ടമായി പ്രധാന ഘടകങ്ങളും ഉപസംവിധാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന തരത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആര്‍ടി ഇന്ത്യ (RT India) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാതൃക ഇന്ത്യന്‍ കരസേനയുടെ കവചിത സേനയെ അതിവേഗം ആധുനികവത്കരിക്കാനും, പ്രത്യേകിച്ച് ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് റഷ്യന്‍ ഏജന്‍സി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ ടി-72 ‘അജേയ’, ടി-90 ‘ഭീഷ്മ’ എന്നിവയും റഷ്യന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. പുതിയ ടി-90എംഎസ് ടാങ്കിന്റെ പ്രധാന സംവിധാനങ്ങള്‍ നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ടി-72, ടി-90എസ് പ്ലാറ്റ്‌ഫോമുകളുമായി സാമ്യമുള്ളതിനാല്‍ പുതിയ ടാങ്കുകള്‍ സേനയില്‍ ഉള്‍പ്പെടുത്തുന്നതും അറ്റകുറ്റപ്പണികളും ലോജിസ്റ്റിക് സംവിധാനങ്ങളും കൂടുതല്‍ എളുപ്പമാകുമെന്നാണ് റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ വിലയിരുത്തല്‍.

റഷ്യന്‍ യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള ദീര്‍ഘകാല പരിചയം പരിശീലനച്ചെലവും സമയവും കുറയ്‌ക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ ഇറക്കുമതി കുറയ്‌ക്കുകയും ആഭ്യന്തര ആയുധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് റഷ്യയുടെ ഈ സാങ്കേതികവിദ്യാ കൈമാറ്റ ഓഫര്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags: RussiaIndiaofferes local production
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies