കെട്ടിപ്പിടിക്കാതെ കാര്യം പറ കൊച്ചനേ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കെട്ടിപ്പിടിക്കാതെ കാര്യം പറ കൊച്ചനേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2018, 10:25 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : കണിശക്കാരെങ്കിലും ചിലപ്പോഴൊക്കെ കളിയെ രസകരമാക്കാൻ അമ്പയർമാരും അവരുടേതായ പങ്ക് വഹിക്കാറുണ്ട്. ന്യൂസിലൻഡുകാരനായ ബില്ലി ബൗഡനാണ് ഇക്കാര്യത്തിൽ അമ്പയർമാരുടെ കൂട്ടത്തിൽ പ്രശസ്തൻ.

ഒരിക്കൽ വിരസമായ ഡ്രോയിൽ അവസാനിക്കുന്ന ഒരു മത്സരത്തിന്റെ അവസാന ഓവറിൽ ന്യൂസിലൻഡിനെതിരെ അണ്ടർ ആം ബൗളിംഗിനു ശ്രമിച്ച ഗ്ളെൻ മഗ്രാത്തിന് ബൗഡൻ കാണിച്ചത് ഫുട്ബോളിലെ ചുവപ്പുകാർഡ് . അതും തന്റെ സ്വതസിദ്ധമായ ശൈലിയിൽ.

പിന്നീടൊരിക്കൽ ഇംഗ്ളണ്ടും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ പറന്നു പോയ തൊപ്പി പിടിക്കാൻ ഓടി കാല് തെന്നി വീണതും ഇതേ ബില്ലി ബൗഡൻ തന്നെ. ഫീൽഡർമാരുടെ ഡൈവിനെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അന്ന് ബൗഡൻ കാറ്റിൽ പറന്ന തൊപ്പി പിടികൂടിയത്.

അമ്പയറിംഗിനു നിൽക്കുന്നതിനിടെ മൂത്രമൊഴിക്കാൻ പോയി കളിക്കാരിൽ ചിരി പടർത്തിയ അമ്പയറാണ് ഡിക്കി ബേഡ് .“പ്രകൃതിയുടെ വിളി വന്നു സോറി സുഹൃത്തുക്കളേ “ എന്നൊരു ഡയലോഗുമടിച്ചാണ് ഡിക്കി ബേഡ് അന്ന് ടോയ്‌ലറ്റിലേക്ക് പോയത്.

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പത്താം ഓവറിലും രസകരമായ ഒരു സംഭവം അരങ്ങേറി. ഇല്ലാത്ത റണ്ണിനോടിയ സുരേഷ് റെയ്നയെ ഔട്ടാക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ അജിങ്ക്യ രഹാനെ ശ്രമിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പന്ത് സ്റ്റമ്പിനെ ഒഴിഞ്ഞു പോയി . സകല ശക്തിയുമെടുത്ത് ഓടിയ റെയ്നയാകട്ടെ സ്ഥാനം മാറിയ അമ്പയറെ കെട്ടിപ്പിടിക്കുകയും ചെയ്തു.

ഔട്ടാക്കാൻ സാധിക്കാത്തതിലെ നിരാശയിൽ നിന്ന രാജസ്ഥാൻ താരങ്ങളിലും റെയ്നയുടെ കെട്ടിപ്പിടി ചിരി പടർത്തി. . റീ പ്ളേ കണ്ട കമന്റേറ്റർമാരും ചിരിച്ചതോടെ ഗ്യാലറിയിലും ചിരിയുണർന്നു. കെട്ടിപ്പിടിച്ചിട്ടൊന്നും കാര്യമില്ല ഔട്ടാണെങ്കിൽ ഞാൻ വിരലുയർത്തും എന്ന മുഖ ഭാവത്തോടെ സ്വന്തം സ്ഥാനത്തേക്ക് അമ്പയർ  തിരിച്ചു പോകുമ്പോഴും പല മുഖങ്ങളിലും ചിരി അണഞ്ഞിരുന്നില്ല.

Share727
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies