ശാസ്ത്രസാങ്കേതിക വിദ്യയിൽ ലോകം അതിവേഗം മുന്നേറുകയാണ്. ഒപ്പം നമ്മുടെ ഭാരതവും. ശാസ്ത്ര ഗവേഷണങ്ങൾ ജനനന്മ ലക്ഷ്യമിട്ടുള്ളതാകണമെന്ന ദേശീയനയം ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊക്കെ ഊർജം പകർന്നിരിക്കുന്നു. ലോകോത്തര നിലവാരമുള്ള പഠന ഗവേഷണങ്ങൾക്ക് ചുക്കാൻപിടിക്കുന്ന സിഎസ്ഐആർ ശൃംഖലയിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ നിസ്റ്റ് എന്ന സ്ഥാപനം നടത്തിവരുന്ന വിവിധ ശാസ്ത്ര ഗവേഷണ പദ്ധതികളെ കുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.
https://www.youtube.com/watch?v=3pA9jfoa1Ws
ബയോടെക്നോളജി അഥവാ ജൈവസാങ്കേതികവിദ്യ എങ്ങനെ ജനോപകാരപ്രദങ്ങളായ പദ്ധതികൾക്കായി പ്രയോജനപ്പെടുത്താം എന്ന് തെളിയിക്കുകയാണ് നിസ്റ്റിലെ ശാസ്ത്രജ്ഞർ. സാങ്കേതിക തികവ് കൊണ്ട് ഏറെ മികച്ചതാണ് ഇവിടെത്തെ പരീക്ഷണശാലകൾ. നൂറോളം പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണസ്ഥാപനത്തിന്റെ കരുത്ത്.രാഷ്ട്ര വികസനത്തിനുതകുന്ന പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതി പഠനം അനിവാര്യമാണ്. ഈ മേഖലയിലെ അംഗീകൃത പഠന ഏജൻസി കൂടിയാണ് നിസ്റ്റ്. മാലിന്യസംസ്കരണ മേഖലയിലും ഈ ഗവേഷണ കേന്ദ്ര൦ മികച്ച സംഭാവനകൾ നൽകി വരുന്നു.
രാഷ്ട്രത്തിന്റെ സമ്പദ്ഘടന തന്നെ മാറ്റി മറിക്കാൻ സഹായകരമായ നിരവധി അടിസ്ഥാന ഗവേഷണ പ്രവർത്തനങ്ങൾക്കാണ് സിഎസ്ഐആർ നിസ്റ്റ് നേതൃത്വം നൽകിവരുന്നത്. ഇത്തരം ഗവേഷണ പദ്ധതികൾ വിവിധ മേഖലകളുടെ വികസനത്തിനായി നാം കൂടുതൽ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു