രാജസ്ഥാനെ വീഴ്ത്തി; കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാനെ വീഴ്‌ത്തി; കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2018, 07:18 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറില്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിന് കീഴടക്കിയാണ് നൈറ്റ് റൈഡേഴ്‌സ് ക്വാളിഫയറിലെത്തിയത്, ഓള്‍റൗണ്ട് മികവുമായി കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായകമായ ആന്ദ്രെ റസലാണ് കളിയിലെ താരം.

170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് രാഹുല്‍ ത്രിപാഠിയും അജിങ്ക്യാ രഹാനെയും നല്‍കിയത് മികച്ച തുടക്കം. 20 റണ്‍സ് എടുത്ത ത്രിപാഠിയെ പിയുഷ് ചൗള പുറത്താക്കുമ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ 47 റണ്‍സ്. രഹാനെയ്‌ക്ക് കൂട്ടായി സജ്ഞു വി സാംസണ്‍ എത്തിയതോടെ രാജസ്ഥാന് ജയപ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത രഹാനെയെ കുല്‍ദീപ് യാദവ് പുറത്താക്കുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 61 റണ്‍സ്. അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി.

ഡത്ത് ഓവറുകളില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത കൊല്‍ക്കത്ത രാജസ്ഥാന്റെ മധ്യനിരയെ വരിഞ്ഞുമുറുക്കി.ഹെന്‍ട്രിച്ച് ക്ലാസനും കൃഷ്ണപ്പ ഗൗതമിനും സ്‌കോറിംഗ് വേഗം കൂട്ടാനാവാതെ വന്നതോടെ രാജസ്ഥാന്റെ പോരാട്ടം 144 റണ്‍സില്‍ അവസാനിച്ചു.

51 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയെ കരകയറ്റിയത് ദിനേശ് കാര്‍ത്തിക്കിന്റെ മികച്ച ഇന്നിംഗ്‌സ്. ശുഭ്മാന്‍ ഗില്ലിനും ആന്ദ്രെ റസലിനുമൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കാര്‍ത്തിക് 38 പന്തില്‍ 52 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റസല്‍ 25 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറികളും ഉള്‍പ്പടെ 49 റണ്‍സുമായി പുറത്താകാതെ നിന്നു.

നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.

Share125
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies