കൊൽക്കത്ത ; ബംഗാളിൽ ബിജെപി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
കൊല്‍ക്കത്തയിലെ പുരൂലിയ സ്വദേശി ത്രിലോചന്‍ മഹാതോയെയാണ് മരത്തിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്.
ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണിതെന്നാണ് പൊലീസിന്റെ അനുമാനം.
ത്രിലോചന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ത്രിലോചന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും ബി.ജെ.പി വക്താക്കള്‍ പറഞ്ഞു.
ത്രിലോചന്റെ പിതാവ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത് തന്റെ മകനെ കൊലപ്പെടുത്തുമെന്ന് ആറ് പേര് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.