ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ സന്നാഹ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം.ക്രൊയേഷ്യയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്.
അറുപത്തിയൊൻപതാം മിനിട്ടിൽ സൂപ്പർ താരം നെയ്മർ, രണ്ടാം പകുതിയുടെ അധിക സമയത്ത് റോബർട്ട് ഫിർമിനോ എന്നിവരാണ് ഗോൾ നേടിയത്.
പരിക്കുമൂലം കളിക്കളത്തിന് പുറത്തിരുന്ന നെയ്മര്‍ പരിക്കുമാറി തിരിച്ചെത്തിയ മത്സരമായിരുന്നു ഇന്നത്തേത്. പകരക്കാരനായാണ് കളത്തിലിറങ്ങിയത്. പരിക്കുമാറി ഉഗ്ര ഫോമിൽ നെയ്മർ തിരിച്ചെത്തിയത് ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീൽ ടീമിന് പുതിയ ഊർജം നൽകും.















