ഫ്രാൻസും ഓസ്ട്രേലിയയും ഡെൻമാർക്കും പെറുവും ഉൾപ്പെട്ട ഗ്രൂപ്പ് സി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫ്രാൻസും ഓസ്ട്രേലിയയും ഡെൻമാർക്കും പെറുവും ഉൾപ്പെട്ട ഗ്രൂപ്പ് സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2018, 04:21 pm IST
Facebook
Twitter
WhatsAppTelegram

ലോകകിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ മുൻനിരയിലുള്ള ഫ്രാൻസ് തന്നെയാണ് ഗ്രൂപ്പ് സീയിലെ കരുത്തർ എന്ന കാര്യത്തിൽ സംശയം വേണ്ട. ഡെൻമാർക്കും ഓസ്ട്രേലിയയും പെറുവും പോരാടുക ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യൻ ഫുട്ബോളിലെ അതികായരായ ഫ്രാൻസും ലോകകപ്പിലെ കറുത്തകുതിരകളാകാൻ ഡെൻമാർക്കും വിസ്മയം സൃഷ്ടിക്കാൻ ഓസ്ട്രേലിയയും ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ വശ്യതയുമായി പെറുവും ഇറങ്ങുന്നു.

ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളെ എല്ലാ പൊസിഷനുകളിലും വിന്യസിക്കാൻ പോന്ന താരനിബിഡമായ നിരയാണ് ഫ്രാൻസിന്റേത്. 1998 ലോകകപ്പിലെ ജൈത്ര യാത്രയ്‌ക്ക് ശേഷം രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസിന് കരുത്താകുന്നത് അന്‍റോയ്ൻ ഗ്രിസ്മാനും കൈലിയൻ എംബപെയും, ഒളിവർ ജിറൂഡും, ഒസ്മെൻ ഡെംബെലയും ഉൾപ്പെട്ട മുന്നേറ്റ നിര.

യുവേഫയിൽ ഗ്രൂപ്പ് എ ജേതാക്കളായാണ് റഷ്യൻ ലോകകപ്പിന് ഫ്രാൻസ് എത്തുന്നത്. റഷ്യൻ ലോകകപ്പിൽ ഏറ്റവും കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളുടെ മുൻനിരയിൽ ഫ്രാൻസുമുണ്ട്.

പ്ലേ ഓഫിൽ അയർലന്‍റിനെ കീഴടക്കിയാണ് ഡെൻമാർക്ക് റഷ്യൻ ലോകകപ്പിനെത്തുന്നത്. 1998 ലോകകപ്പിൽ ക്വാർട്ടറിലെത്തിയത് ഒഴിച്ചാൽ മധുര സ്മരണകൾ ഏറെയൊന്നുമില്ല ഡെന്മാർക്കിന്. എന്നാൽ എത് ടീമിനെയും അട്ടിമറിക്കാൻ പോന്ന കരുത്താണ് ലോകകപ്പിൽ ഡെൻമാർക്കിനെ ശ്രദ്ധേയമാക്കുന്നത്.

യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ ഏഷ്യൻ പ്ലേ ഓഫിൽ സിറ്റിയേയും കോൺകാകാഫിൽ നിന്നുള്ള ഹോണ്ടുറാസിനെയും കീഴടക്കിയാണ് ലോകകപ്പിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ആദ്യ റൗണ്ടിൽ പുറത്തായ  സോക്കറൂസ് 2006 ലെ മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കൗമാര താരം ഡാനിയേൽ അർസാനി മുതൽ വെറ്ററൻ സ്ട്രൈക്കർ ടിം കാഹിൽ വരെ മഞ്ഞക്കുപ്പായത്തിൽ കൈ മെയ് മറന്ന് പൊരുതുമെന്ന് ഉറപ്പ്.

ചിലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തെറിഞ്ഞാണ് തെക്കെ അമേരിക്കയിലെ കുഞ്ഞന്മാരായ പെറു റഷ്യയിലെത്തുന്നത്. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ പെറു, പ്ലേ ഓഫിൽ ന്യൂസിലൻഡിനെ കീഴടക്കിയാണ് 36 വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ലോകകപ്പിനിറങ്ങുന്നത്. 1970 ൽ ക്വാർട്ടറിലെത്താനായതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. സൂപ്പർ താരങ്ങളില്ലെങ്കിലും ഈ ലോകകപ്പിലെ കറുത്തകുതിരകളാകാൻ പോന്ന കരുത്ത് പൗളോ ഗ്വുറൈറോ നയിക്കുന്ന പെറുവിനുണ്ട്.

Tags: FIFA 2018 Groups
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies