അബുദാബി: റംസാനിലെ അവസാന പത്ത് ദിവസങ്ങളില്‍ അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്കിലേക്ക് സൗജന്യ ബസ് സര്‍വീസ് ലഭ്യമാക്കിയാതായി ഗതാഗത വകുപ്പ് അറിയിച്ചു. വഹത് അല്‍ കരാമയില്‍ നിന്നും പള്ളിയിലേക്ക് രാത്രി 11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ അഞ്ച് മിനുട്ട് ഇടവിട്ടാണ് ബസ് സര്‍വീസ് നടത്തുക. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി വിശ്വാസികള്‍ക്ക് പള്ളിയിലെത്താന്‍ മികച്ച സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. രാത്രി നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് ധാരാളം ആളുകളാണ് പള്ളിയില്‍ എത്തുന്നത്.