ദുബായ്: അബുദാബിയില്‍ 5000 കോടി ദിര്‍ഹത്തിന്റെ വികസന പദ്ധതിയൊരുങ്ങുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി പ്രഖ്യാപിച്ചത്.
അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കാനൊരുങ്ങുന്ന പദ്ധതികള്‍ക്കാണ് തുക വകയിരിത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള കര്‍മ്മപദ്ധതി 90 ദിവസങ്ങള്‍ക്കകം സമര്‍പ്പിക്കാന്‍ ഷെയ്ഖ് മുഹമ്മദ് അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.
വിനോദ സഞ്ചാര രംഗം ഉത്തേജിപ്പിക്കുക, പ്രാദേശികമായി സാമ്പത്തിക വികസന പദ്ധതികള്‍ നടപ്പാക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നിക്ഷേപ സാഹചര്യം ശക്തിപ്പെടുത്തുക എന്നിവയാണ് നടപ്പാക്കാനിരിക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ടവ.
വ്യവസായരംഗത്ത് കൂടുതല്‍ വളര്‍ച്ച കൊണ്ടുവരുന്നതിനായും, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായുള്ള സഹായങ്ങളും ഉള്‍പ്പെടെ ഏറ്റവും മികച്ച സാഹചര്യമാണ് അബുദാബിയില്‍ ലഭ്യമാക്കുകയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.