ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മുഹമ്മ ഇനി സമ്പൂര്‍ണ യോഗ ഗ്രാമം. 2016 ലാണ് മുഹമ്മ ഗ്രാമ പഞ്ചായത്തില്‍ യോഗ പരിശീലനം ആരംഭിച്ചത്. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും യോഗ പഠിച്ചിരിക്കണം എന്നായിരുന്നു തുടക്കത്തില്‍ വിഭാവനം ചെയ്തത്. പദ്ധതി പൂര്‍ണ വിജയം ആയതോടെ പഞ്ചായത്തിലെ പതിനാലായിരം പേര് പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് മുഹമ്മയെ പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പദ് യശോനായിക് ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രചാരം വര്‍ധിച്ചതോടെ ആരോഗ്യ മേഖലയില്‍ അത് വലിയ മാറ്റം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.