കുവൈത്ത്: മാലിന്യ ബാഗുകള്‍ നിക്ഷേപിക്കുമ്പോള്‍ അത് കെട്ടിയ നിലയിലായിരിക്കണമെന്ന് പൊതു ശുചിത്വ റോഡ് നിര്‍മ്മാണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുന്ന മാലിന്യ ബാഗുകള്‍ കെട്ടിയിടാത്ത വിധമെങ്കില്‍ 300 ദിനാര്‍ പിഴയീടാക്കും. മാത്രമല്ല സിഗരറ്റ് കുറ്റികളും ടിഷ്യു പേപ്പറും വലിച്ചെറിയുന്നവരില്‍ നിന്ന് അഞ്ച് ദിനാര്‍ വരെ പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശുചിത്വം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശുചീകരണ തൊഴിലാളികളുടെ കരാര്‍ കമ്പനികള്‍ക്കും നിര്‍ദേശമുണ്ട്.