കുവൈറ്റ്: വിദേശ തൊഴിലാളി വിസ നിയമത്തില്‍ ഇളവ് വരുത്തി കുവൈറ്റ്. പുതിയ തീരുമാന പ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ തൊഴിലാളികളെ വിദേശത്തുനിന്നും കൊണ്ടുവരാന്‍ സാധിക്കും. അധികം ആവശ്യമായി വരുന്ന ഓരോ വിസക്കും 250 ദിനാര്‍ അധിക ഫീസ് നല്കിയാല് മതിയാകും.
നിലവിലത്തെ നിയമപ്രകാരം 75 ശതമാനം സ്വദേശികളെയും 25 ശതമാനം വിദേശികളെയും നേരിട്ട് കൊണ്ടു വരാമെന്നാണ് നിയമം. എന്നാല്‍ അനുവദിക്കപ്പെട്ട 25 ശതമാനത്തില്‍ നിന്ന് 50 ശതമാനം വരെ തൊഴിലാളികളെ വിദേശത്ത് നിന്ന് നേരിട്ട് എത്തിക്കുന്നതിന് പുതിയ നിയമം സഹായമാകും.