മോസ്കോ: ഡീഗോ കോസ്റ്റയുടെ ഗോളില്‍ സ്പെയിനിന് ആശ്വാസജയം. ഗ്രൂപ്പ് ബിയില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ ജയം. കളത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും ഇറാന് പ്രതിരോധം സ്പെയിനിനെ വിറപ്പിക്കുന്ന കാഴ്ചയാണ് കളിയില്‍ കാണാനായത്. റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയമാണ് ഇന്നലത്തെ കളിയിലൂടെ സ്പെയിന് നേടിയത്.
കളിയിലുടനീളം സ്പെയിന് നിരന്തരം ആക്രമണം അഴിച്ചു വിട്ടെങ്കിലും ശക്തമായ പ്രതിരോധക്കോട്ട തീര്‍ത്താണ് ഇറാന് ഇതിനെ മറികടന്നത്. ഗോളവസരങ്ങള്‍ നിരവധി ഉണ്ടായെങ്കിലും ഒന്നും മുതലാക്കാന്‍ സ്പെയിന് കഴിഞ്ഞില്ല. ഗോള്‍രഹിതമായിരുന്നു കളിയുടെ ഒന്നാം പകുതി.
മത്സരത്തിന്റെ 54ാം മിനിട്ടിലാണ് ഡീഗോ കോസ്റ്റ വിജയഗോള്‍ നേടിയത്. 64ാം മിനിട്ടില്‍ ഇറാന് ഗോള്‍ മടക്കിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റിവ്യൂവില്‍ ഇത് ഗോളല്ലെന്ന് തെളിഞ്ഞു.
ഇതോടെ നാല് പോയിന്റ് വീതം നേടി സ്പെയിനും പോര്‍ച്ചുഗലും പട്ടികയില്‍ ഒന്നാമതെത്തി. മൂന്നു പോയിന്റുള്ള ഇറാന് മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരമായിരിക്കും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുന്നവരെ തീരുമാനിക്കുന്നത്. മൊറോക്കോ ആണ് നാലാം സ്ഥാനത്ത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് ടീം നേരിട്ടത്.