തിരുവനന്തപുരം; ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍ രംഗത്ത്. തന്റെ വളര്‍ത്തുനായയെ അജ്ഞാതര്‍ കല്ലെറിഞ്ഞു എന്നാണ് സുദേഷ് കുമാറിന്റെ പരാതി. ബുധനാഴ്ച രാവിലെയാണ് സംഭവം.
പരാതിയിന്മേല് പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.