Gulf

അന്താരാഷ്ട്ര യോഗദിനം സൗദിയിൽ വിപുലമായി ആഘോഷിച്ചു.

റിയാദ്: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി റിയാദിൽ ജൂൺ 21 ന് വിപുലമായ ആഘോഷിച്ചു. ഇന്ത്യൻ സമൂഹത്തിൽ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം സംഘടിപ്പിച്ച പരിപാടി ജന പങ്കാളിത്തം കൊണ്ട് വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഫാസൽ ദൗറി യിലെ മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി പ്രതിനിധി ശ്രീ. അനിൽ നോട്ടിയാൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തോടൊപ്പം രാജ്യസഭാംഗവും ഇന്ത്യൻ  കൗൺസിൽ ഫോർ കൾച്ചറൽ ഫോറം പ്രസിഡന്റുമായ ശ്രീ. വിനയ് സഹസ്രബുദ്ധെ വീഡിയോ കോൺഫ്രൻസ് വഴി ചടങ്ങിൽ സംസാരിച്ചു.ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ശ്രീ . മധുകാ വിക്രമരാചചി (Minister CounceIIor / Head of chancery , Embassy of Democratic Socialist Republic of Srilanka , Riyadh , KSA ) അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചു വരുന്ന യോഗയുടെ പ്രചാരണത്തെക്കുറിച്ച് സംസാരിച്ചു.


Dr. റഹ്ദാ അൽ ഫർഹാൻ (Senior Clinical Specialist, Ministry of Health , Riyadh) യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, യോഗയും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കിയും വീഡിയോ പ്രദർശനവും നടത്തി. യോഗാ പ്രാക്ടീഷണർ ശ്രീമതി. വന്ദനാ പെൻന്തർക്കർ തന്റെ 25 വർഷത്തെ യോഗാപരിചയം പങ്കുവെച്ചു.

യോഗ ജീവിത വ്രതമായി സ്വീകരിച്ച യോഗാചാര്യയും , അറബ് യോഗാ ഫൗണ്ടേഷന്റെ സ്ഥാപകയുമായ സൗദി വനിത പത്മശ്രീ നൗഫ് അൽ മർവായി വീഡിയോ കോൺഫറൻസിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാരതം ലേകത്തിന് നൽകിയ സംഭാവനയായ യോഗയെ പ്രചരിപ്പിക്കുവാൻ ഇതു പോലെയുള്ള കൂട്ടായ്മകൾ വളരെയധികം സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു.

Mr. അബ്ദുൾലത്തീഫ് ഒമർ അബ്ദുൾലത്തീഫ് (CEO Abdullatif Industrial Investment , Mr. അലി സൗദ് അൽ ഓ ജെമാൻ ( Retd. Brigadier General Riyadh Police.) എന്നിവർ മുഖ്യ അതിഥികളും ആയിരുന്നു.

വിവിധ രാജ്യക്കാർ ഉൾപ്പടെ 1600 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ 1000 ഓളം ആളുകൾ യോഗാ പ്രദർശനം നടത്തി. യു എൻ പ്രോട്ടോകോൾ അനുസരിച്ചുള്ള മാസ് യോഗാ പ്രദർശനത്തിന് യോഗാചാര്യൻ ശ്രീ സജിത്തും, യോഗാചാര്യ ശ്രീമതി സിനിയും നേതൃത്വം നൽകി. ശ്രീ. നിഖിൽ ശങ്കർ യോഗാ പ്രോട്ടോ കോൾ അവതരിപ്പിച്ചു.

യു എൻ പ്രോട്ടോ കോൾ അനുസരിച്ചുള്ള മാസ് യോഗ ഡെമോൺസ്ട്രേഷനിൽ നിരവധി സൗദി പൗരൻമാരും പങ്കെടുത്തു. കൊച്ചു കുട്ടികൾ അവതരിപ്പിച്ച യോഗാ പ്രദർശനം അവതരണ മികവു കൊണ്ട് ഏറെ ശ്രദ്ദേയമായി. സൗദിയിൽ സ്പോർട്ട്സ് വിഭാഗത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള യോഗ ഇപ്പോൾ തന്നെ വളരെയധികം പ്രചാരം നേടിയിട്ടുണ്ട് എന്നും യോഗ പ്രാക്ടീസ് ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ഒരു പുതു തലമുറയെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും യോഗയിൽ പങ്കെടുത്ത  റിട്ട: ബ്രിഗേഡിയർ സൗദ് അൽ ഓജ് മാൻ അഭിപ്രായപ്പെട്ടു.

വർണ്ണാഭമായ ചടങ്ങിൽ കഴിഞ്ഞ SSLC പരീക്ഷയിൽ റിയാദിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളെ ആദരിക്കുകയും ഉണ്ടായി.ശ്രീ. സന്ധ്യാ സോനാർ (മഹാരാഷ്ട്ര) സ്വാഗതവും അവതാരികയായും ശ്രീ. സീമാ മേനോൻ, ഐ ഒ എഫ് നാഷണൽ കോർഡിനേറ്റർ നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ ഐ ഒ എഫിന്റെ പ്രതിനിധികൾ മറ്റു ചടങ്ങുകൾക്ക് നേതൃത്വം നൽകി.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close