മഹാരാഷ്ട്ര ; എതിരാളിയുടെ ഭൂമിയുടെ ഉഴുതുമറിക്കുന്നത് നിർത്താൻ സ്വന്തം അമ്മയെ ട്രാക്ടറിന്റെ മുന്നിൽ കിടത്തി . മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം.
ഏറെ നാളായി യുവാവ് സമീപവാസികളുമായി വസ്തു തർക്കത്തിലായിരുന്നു. പിന്നീട് കോടതിയിലെത്തിയ കേസ് എതിരാളികൾക്ക് അനുകൂലമായി തീർപ്പായി.തുടർന്ന് ഇവർ വസ്തു ട്രാക്ടർ കൊണ്ടുവന്ന് ഉഴാൻ ആരംഭിക്കുകയായിരുന്നു.
ഇത് തടയാനാണ് സ്വന്തം അമ്മയെ യുവാവ് ട്രാക്ടറിനു മുന്നിൽ കിടത്തി സമരം നടത്തിയത്.
സംഭവത്തെ തുടർന്ന് മാലെഗോൺ പൊലീസ് പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തു