ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42പേര് മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ 50ലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പൗരി ഗഡ്വാള് ജില്ലയിലെ നൈനിദണ്ഡയില് പിപാലി ഭുവന് മോട്ടോര്‍വേയിലായിരുന്നു അപകടം. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഭോയന് എന്ന സ്ഥലത്ത് നിന്ന് രാംനഗറിലേക്ക് സന്ദര്‍ശകരുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.
വലിയ കൊക്കയായതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ ഉള്‍പ്പെടെ സഹായത്തോടെയാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്.