കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീ. തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇതിനുപിന്നില്‍ ബിഷപ്പുമായി ബന്ധപ്പെട്ടവരാണെന്നും പരാതിയിലുണ്ട്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും പൊലീസിന് പരാതി നല്കി. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന് നല്കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. അതിനിടെ പരാതി നല്കിയവരടക്കമുള്ള കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും അനുനയിപ്പിക്കാന്‍ ജലന്ധര്‍ രൂപതയില്‍നിന്നുള്ള വൈദികസംഘം കന്യാസ്ത്രീയുടെ കുടുബാംഗങ്ങളെ കണ്ട് ചര്‍ച്ച നടത്തിയതായാണ് വിവരം.