കോട്ടയം: ഒരു കോടി മെമ്പർഷിപ്പ് ക്യാമ്പയിനുമായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്. എബിവിപി യുടെ ഓൾ ഇന്ത്യ മെമ്പർഷിപ്പ് ഒരു കോടി ആക്കുന്നതിന്റെ ഭാഗമായാണ് “സെൽഫി വിത്ത് ക്യാമ്പസ് “എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെയാണ് എബിവിപി ദേശീയ വ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഇതിന്റെ ഭാഗമായി 1,50,000 മെമ്പർഷിപ്പ് ചേർക്കും.
പാലായിൽ വച്ചു നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിൽ എബിവിപി മുൻ ദേശീയ അധ്യക്ഷൻ മിലിന്ദ് മറാതെയാണ് ഇക്കാര്യം അറിയിച്ചത്. പഠന ശിബിരത്തിന്റെ ഭാഗമായി വൈകുന്നേരം പാലാ ടൗണിൽ ആനുകാലിക വിഷയങ്ങളെ കുറിച്ച് തെരുവ് നാടകം, ഫ്ലാഷ് മോബ്, ചിത്ര രചന, കവിത ആലാപനം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.