കോട്ടയം ; ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പിന്റെ മൊഴി. പീഡനവിവരം കന്യാസ്ത്രീ സഭാ നേതൃത്വത്തെ അറിയിച്ചില്ലെന്ന കർദിനാളിന്റെ വാദത്തെ തള്ളിയാണ് ബിഷപ്പിന്റെ മൊഴി.
ആദ്യം കന്യാസ്ത്രീ പരാതി നൽകിയത് കുറവിലങ്ങാട് വികാരിയ്ക്കാണ്.അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നാണ് പാലാ ബിഷപ്പിന് പരാതി നൽകിയത്.
കന്യാസ്ത്രീ പരാതി എഴുതി നൽകിയില്ലെങ്കിലും,കാര്യങ്ങൾ വാക്കാൽ അറിയിച്ചിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പൊലീസ് സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കന്യാസ്ത്രീ പറഞ്ഞു. എന്നാൽ ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതായി പാലാ ബിഷപ്പ് മൊഴി നൽകി.
പാല ബിഷപ്പ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്