കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.
കൊലയാളി സംഘത്തിൽ നേരിട്ട് ഉൾപ്പെട്ട കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആദിലാണ് പിടിയിലായത്. ആലുവ സ്വദേശിയാണ്. കൊലപാതകത്തിലും ഗൂഢാലോചനയിലും ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൊലയാളി സംഘം ആയുധങ്ങൾ കരുതിയിരുന്നു.ഇതിനായി അടിച്ചാൽ തിരിച്ചടിക്കാൻ തന്നെയായിരുന്നു തീരുമാനമെന്നും ആദിൽ പൊലീസിനോട് പറഞ്ഞു.എന്തു വന്നാലും ചുവരെഴുത്ത് നടത്തുമെന്നും, എസ് എഫ് ഐക്ക് വഴങ്ങില്ലെന്നും തീരുമാനിച്ചിരുന്നു.
15 കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യത്തില്‍ പങ്കെടുത്ത കൂടുതല്‍പേരെ പോലീസിന് പിടികൂടാന്‍ കഴിയാതിരുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.