കൊല്ലം : കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊന്നു. ബംഗാൾ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.
പന്ത്രാണ്ട് വർഷമായി അഞ്ചലിൽ താമസിച്ചു വരുകയായിരുന്നു മണി. മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോഴിയെ വാങ്ങി വരുന്നതിനിടെ ചിലർ മണിയെ ആക്രമിക്കുകയായിരുന്നു. കോഴിയെ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.
അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.