അബുദാബി: മൂന്ന് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് അബുദാബിയിലെത്തി. യു.എ.ഇയും ചൈനയുമായുള്ള ബന്ധം ഊട്ടിയിറപ്പിന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമായും ,അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നഹ്യാനുമായും ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച നടത്തും.
മധ്യപൂര്‍വ ദേശത്തെ ചൈനയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് യു.എ.ഇ. 910 കോടി ഡോളറാണ് ചൈനയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിദേശ നിക്ഷേപം. പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടെ യു.എ.ഇയില്‍ ചൈനക്കാര്‍ക്ക് കൂടുതല്‍ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ പ്രധാന വിപണിയാണ് ചൈന.