തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മുണ്ടന്മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ നിന്ന് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവരുടെ വീടിന് പിറകുവശത്തുള്ള വലിയ കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.