തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന് രാജിവച്ചു. ഇമെയിലിലൂടെയാണ് കെപിസിസി നേതൃത്ത്വത്തിന് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസിന് ലഭിക്കേണ്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ സുധീരന് കടുത്ത നിലപാട് എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രാജിയെന്നാണ് സൂചന.
യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്നും ഉന്നതാധികാര സമിതിയില്‍ നിന്ന് രാജി വക്കുന്നുവെന്നുമാണ് സുധീരന് മെയിലിലൂടെ നേതൃത്വത്തെ അറിയിച്ചത്. അതേസമയം രാജി വക്കാനിടയായ കാരണം മെയിലില്‍ സൂചിപ്പിച്ചിട്ടില്ല.