ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിക്കുന്നത് തടയാന്‍ സാങ്കേതിക സംവിധാനം വേണമെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടതായി നിയമ, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് നിയമസഭയില്‍. ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ സജീവമാണ്. അതുകൊണ്ടു തന്നെ അവയുടെ ദുരുപയോഗം തടയേണ്ടതും ആവശ്യമാണ്. വിവരസാങ്കേതിക വിദ്യ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഫെയ്സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെ ഉള്ളവര്‍ അടുത്ത കാലത്ത് 700 വെബ് വിലാസങ്ങള്‍(യുആര്‍എല്‍) തടഞ്ഞുവെന്നും മന്ത്രി പറഞ്ഞു.