കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷം 3000 പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ സര്‍വ്വീസ് കമ്മീഷനാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാജബിരുദസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടിയവരുടെ ആദ്യപട്ടിക കമ്മീഷന് പുറത്തുവിട്ടു.
കുവൈറ്റില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷം 3000 പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷംകൊണ്ട് വിദേശികളെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരെ പിരിച്ചുവിടേണ്ട പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മിഷന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഓരോ സ്ഥാപനത്തിലെയും നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വദേശി-വിദേശി അനുപാതം നിലനിര്‍ത്തണമെന്ന വ്യവസ്ഥ അനുസരിച്ചായിരിക്കണം പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയ്യാറാക്കേണ്ടതെന്നും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. 2025നകം സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു ലഭ്യമാക്കേണ്ട തൊഴിലവസരങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടിയവരുടെ പട്ടിക കമ്മീഷന് പുറത്തിറക്കി. ഇവരുടെ നിയമനം റദ്ദാക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്കി. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചുനല്‍കിയെന്ന കേസില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചവര്ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതനുസരിച്ച് കൂടുതല്‍പേരുടെ വിവരങ്ങള്‍ പുറത്തിറക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന് വ്യക്തമാക്കി.