കൊച്ചി: വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍സ് ഏരിയയിലടക്കം വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടക്കാന്‍ തീരുമാനിക്കുന്നത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചക്ക് രണ്ട് മണി വരെ അടച്ചിരുന്നു.
നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഏതാനം വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കൊച്ചി-മസ്ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായ്-കൊച്ചി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കിയത്.
കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നും ടേക്ക് ഓഫ് ചെയ്യും.
വിമാനത്താവളത്തിന്റെ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 0484-3053500,2610094.