ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാനെ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 176 പേര് ഇമ്രാന് ഖാനെ പിന്തുണച്ചു. പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസിന്റെ സ്ഥാനാര്‍ത്ഥി ഷഹബാസ് ഷെരീഫിന് 96 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഇമ്രാന് ഖാനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. മൂന്നാമത്തെ വലിയ കക്ഷിയായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
ഇന്നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം നവജ്യോത് സിങ് സിദ്ധു പാകിസ്താനിലെത്തിയിട്ടുണ്ട്.
ജൂലായ് 25ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുനടന്ന 270 സീറ്റില്‍ 116 സീറ്റ് നേടി പി.ടി.ഐ. ഏറ്റവും വലിയ കക്ഷിയായിരുന്നു. ഒമ്പത് സ്വതന്ത്രര്‍ നേരത്തേ പി.ടി.ഐ.ക്ക് പിന്തുണയറിയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണം നേരത്തേ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടിയാണ് ഷഹബാസ് ഷെരീഫ് വോട്ടെടുപ്പിന് എത്തിയത്. പിപിപി വോട്ടെടുപ്പ് ബഹിഷ്കരിച്ചുവെങ്കിലും നേതാവ് ബിലാവല്‍ അലി ഭൂട്ടോ സഭയില്‍ എത്തിയിരുന്നു.