അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.ആഫ്രിക്കൻ തൊഴിലാളികളെ തല്ലിച്ചതയ്‌ക്കുന്ന ഒരു ചൈനീസ് മാനജേരുടെ വീഡിയോയാണ് ഡോം ലുക്രേ എന്നൊരു മാദ്ധ്യമപ്രവർത്തകൻ എക്സിൽ പങ്കിട്ടത്. ട്രാൻസ്-അൻ്റ്ലാൻ്റിക് അടിമകളെ പോലെയാണ് ജീവനക്കാരെ അയാൾ ദ്രോഹിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകൻ പറയുന്നു.
കണ്ടൈനെറിൽ കൂനിക്കൂടി ഇരിക്കുന്ന രണ്ടു തൊഴിലാളികളെ ഇയാൾ ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ബെൽറ്റ് ഉപയോഗിച്ചുള്ള മർദനത്തിൽ നിന്ന് തലയ്‌ക്ക് പരിക്കേൽക്കാതിരിക്കാൻ തല കുമ്പിട്ട് നിസാഹയരായി ഇരിക്കുന്ന തൊഴിലാളികളെ കാണാനാകും.
പത്തുലക്ഷത്തിലധികം പേർ കണ്ട വീഡിയോയിൽ ആൾക്കാർ പറയുന്നത് അമേരിക്കക്കാരെക്കാളും വലിയ വംശ വെറിയന്മാർ ചൈനയിലെന്നാണ്. ഇത്തരം നീച പ്രവൃത്തി ഒരാളും ചെയ്യരുതെന്നാണ് ഓരോരുത്തരും അപേക്ഷിക്കുന്നത്. ആഫ്രിക്കയിലാണ് സംഭവം നടന്നതെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തുച്ഛമായ ശമ്പളത്തിനാണ് ഇവരെക്കൊണ്ട് മണിക്കൂറുകൾ പണിയെടുപ്പിക്കുന്നതെന്നാണ് വിവരം. കരാറിൽ പറഞ്ഞിരിക്കുന്നതിന്റെ പകുതി ശമ്പളം പോലും ഇവർക്ക് നൽകാറില്ല.ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ടെന്നും ചിലർ പറയുന്നു.
🔥🚨BREAKING NEWS: This disturbing footage of a Chinese employer in Africa treating his employees like Trans Atlantic slaves is going viral across the internet.
Viewers have begun discussing on how it appears the Chinese are ‘fare more racist than the White man’ in Africa. pic.twitter.com/4zTnliEQea
— Dom Lucre | Breaker of Narratives (@dom_lucre) May 2, 2024
“>