തിരുവനന്തപുരം: ചെങ്ങന്നൂർ അയ്യപ്പാ കോളേജിലെ ഹോസ്റ്റലിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥിനികളെ വ്യോമസേനയുടെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചു. തങ്ങളെ ഹോസ്റ്റലിന് സമീപത്ത് താമസിക്കുന്ന യുവാക്കൾ മർദ്ദിച്ചതായും പെൺകുട്ടികൾ ആരോപിച്ചു.
മൂന്ന് ദിവസമായി ഇവർ കോളേജ് ഹോസ്റ്റലിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.