കോട്ടയം: കോട്ടയം ജില്ലയുടെ പടിഞ്ഞാറാന്‍ മേഖല വെള്ളത്തിനടിയിലായപ്പോള്‍ നൂറോളം കുടുംബങ്ങള്‍ അഭയം പ്രാപിച്ചത് ഹൗസ് ബോട്ടുകളിലാണ്. ദുരിതാശ്വാസ ക്യാമ്പുകള്വരെ പോലും എത്താനാവത്ത ഇവര്‍ക്ക് അഭയം നല്‍കിയത് ഹൗസ് ബോട്ട് ഉടമകളാണ്. എന്നാല്‍, ക്യാമ്പില്‍ എത്തിയില്ലെന്ന പേരില്‍ ഇവര്‍ക്ക് ഇന്നും ഭക്ഷണം നല്കാന് പോലും അധികാരികള്‍ തയ്യാറാവുന്നില്ല.
അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങളാണ് ഇന്നും ഹൗസ് ബോട്ടുകളില്‍ കഴിയുന്നത്. രണ്ടാഴ്ചയോളമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും കുമരകം ചീപ്പുങ്കലിലെ ഹൗസ് ബോട്ടുകളിലാണ്. ക്യാമ്പില്‍ എത്തിയില്ലെന്ന കാരണത്താല്‍ ഭക്ഷണമടക്കം ഒന്നുംതന്നെ പഞ്ചായത്ത് അധികൃതര്‍ നല്‍കിയില്ല.
നാല്പതിലധികം ബോട്ടുകളിലായി നാനൂറോളം പേരാണ് തമാസിക്കുന്നത്. താമസസൗകര്യത്തിനായി ബോട്ട് വിട്ടുനല്‍കിയതിനു പുറമേ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും ബോട്ടുടമകള്‍ എത്തിച്ചുകൊടുത്തു.
പഞ്ചായത്ത് ഓഫീസില്‍ ചാക്ക് കണക്കിന് അരി സമാഹരിച്ചിട്ടുണ്ടെങ്കിലും വിതരണം ചെയ്യുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.