കാഠ്മണ്ഡു ; നേപ്പാളിലെ പശുപതിനാഥ് ധർമശാല പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ക്ഷേത്ര സന്ദർശനത്തിനെത്തുന്നവർക്ക് വിശ്രമത്തിനും,താമസത്തിനുമായി പശുപതിനാഥ് ക്ഷേത്രത്തിനു സമീപം 400 കിടക്കകളുള്ള ധർമശാല ഇന്ത്യയാണ് നിർമ്മിച്ചത്.
ഉദ്ഘാടനത്തിനു ശേഷം വിശ്രമകേന്ദ്രം പശുപതി ഏരിയ ഡവലപ്പ്മെന്റ് ട്രസ്റ്റിന് കൈമാറും.ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി കാഠ്മണ്ഡുവിലെത്തിയത്.