കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും കൂട്ടപിരിച്ചുവിടല്‍. മലയാളികളുള്‍പ്പെടെ വിവിധ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും 3140 പ്രവാസികളെയാണ് പിരിച്ചുവിട്ടത്. പൊതുമേഖലയില്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കിയതെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്് ചെയര്മാന് അഹമ്മദ് അല്‍ ജാസര്‍ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളില്‍ ജോലിചെയ്തിരുന്ന ജീവനക്കാരുടെ കരാറാണ് റദ്ദുചെയ്യപ്പെട്ടത്. 2017-18 സാമ്പത്തിക വര്‍ഷം കമ്മീഷന് പാസാക്കിയ കര്‍മ്മപദ്ധതിയുടെ ഭാഗമായിട്ടാണ് കരാര്‍ റദ്ദുചെയ്തതെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.
വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ഇന്ത്യക്കാരടക്കം 44,572 വിദേശി ജീവനക്കാരാണുള്ളത്. സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യം. അതേസമയം ആരോഗ്യമേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കെതിരെ സ്വദേശിവത്കരണ നടപടിയുണ്ടാകില്ല. സൗദി അറേബ്യക്ക് പുറമെ കുവൈറ്റിലും സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ മലയാളികളടങ്ങുന്ന നിരവധി ഇന്ത്യാക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.