തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സക്കായി അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണ് യുഎസിലെത്തുക. ഭാര്യ കമലയും ഒപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും നല്‍കിയിട്ടില്ലെങ്കിലും മന്ത്രിസഭായോഗങ്ങളില്‍ ഇ.പി.ജയരാജന് അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ പി ജയരാജനാണ്.