Defence

അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല ; ലോകരാജ്യങ്ങൾക്ക് പോലുമില്ലാത്ത കാവൽ , എസ്-400 ട്രയംഫ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

റഷ്യയുമായുള്ള എസ്-400 ട്രയംഫ് കരാറിൽ നിന്ന് പിന്മാറാനുള്ള യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ. റഷ്യയുമായുള്ള കരാറുമായി മുന്നോട്ടു തന്നെ പോകുമെന്നും, ഇക്കാര്യം അമേരിക്കയെ അറിയിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു.

നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണിയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, കരാർ ഉപേക്ഷിക്കില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി.

എസ്–400 വാങ്ങുന്ന കരാറിൽ ഇന്ത്യ നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. മാത്രമല്ല പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള ദീർഘകാല ബന്ധം യുഎസുമായി നടന്ന ചർച്ചകളിലെല്ലാം ഇന്ത്യ വ്യക്തമാക്കിയിരുന്നു.

റഷ്യയുമായുള്ള 40,000 കോടി രൂപയുടെ ഇടപാട് അമേരിക്കയുടെ പ്രതിരോധ വിപണിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്. നാറ്റോ രാജ്യങ്ങൾക്കിടയിലെ മുഖ്യ വിഷയവും ഇപ്പോൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന ഈ ആയുധങ്ങളാണ്.

അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത അങ്ങനെ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ്.പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്.അതു തന്നെയാണ് ട്രയംഫിന്റെ ശക്തിയും.

അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇതിനുള്ള കരാർ ഒപ്പ് വച്ചത്.ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്.

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.

റഷ്യയുടെ ഏറ്റവും വലിയ ആയുധമായ ട്രയംഫിന് എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണുള്ളത്.

അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സം‌വിധാനമായ ട്രയംഫിന് പാകിസ്ഥാന്റെയോ,ചൈനയുടെ മിസൈലുകൾ അതത് രാജ്യത്തു വച്ചു തന്നെ തകർക്കാൻ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്.

പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കുന്ന ആയുധങ്ങളാണ് ട്രയംഫിലുള്ളത്.ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗതയാണ് ട്രയംഫിനുള്ളത്.

ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പാകിസ്ഥാനും,ചൈനയും ഏറെ ഭയപ്പാടോടെയാണ് നോക്കി കാണുന്നത്.അതു തന്നെയാണ് ഈ കരാറിന്റെ പ്രത്യേകതയും.

11K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close