കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. പ്രളയത്തില്‍ ദുരിതമനുഭവിച്ച ആറന്മുള്ള സ്വദേശി പി.ആര് ഷാജിയാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡാം സുരക്ഷ ഉള്‍പ്പെടെ പ്രളയത്തിനു കാരണമായ പരിശോധനാ വിഷയങ്ങള്‍ വ്യക്തമാക്കിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
പ്രളയത്തിന് കാരണമായ അന്വേഷണവിഷയങ്ങള്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ? ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം . 35 ഡാമുകളും ഒരുമിച്ച് തുറക്കാനുണ്ടായ കാരണം പരിശോധിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഡാമുകള്‍ റെഡ് ലൈന്‍ എമര്‍ജന്‍സിയില്‍ എത്തിയിരുന്നോ എന്ന് പരിശോധിക്കണം. മറിച്ച് ഉദ്യോഗസഥരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനസ്ഥയാണെങ്കില് സിവില്‍ ക്രിമിനല്‍ നടപടികളെ സംബന്ധിച്ചും ഹര്‍ജിയില്‍ പരിശോധനാ വിഷയമായി ചൂണ്ടിക്കാട്ടുന്നു.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട ആവശ്യം പരിശോധിക്കണം. പ്രകൃതി നശീകരണത്തിനുള്ള നിയമപരമായ ശിക്ഷാ നടപടികള്‍ പര്യാപത്മാണോ, നിലവിലെ ഡാമുകളുടെ കെട്ടുറപ്പ് സുരക്ഷിതമാണോ എന്നീ കര്യങ്ങളും പരിശോധന വിധേയമാക്കാന്‍ ഹര്‍ജിയിലൂടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ഫണ്ടുകളുടെ കണക്കുകളും ഉപയോഗവും അന്വേഷണവിധേയമാക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. എങ്കില്‍ മാത്രമേ അര്‍ഹരായവരുടെ കൈകകളില്‍ നഷ്ടപരിഹാരം എത്തിചേരുകയുള്ളൂ എന്ന നിര്‍ദ്ദേശവുമുണ്ട്. വീടുകള്‍ താമസയോഗ്യമാക്കിയ ശേഷമാണോ പുനരധിവാസ ക്യമ്പുകള്‍ അവസാനിപ്പതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് മറ്റൊരു ആവശ്യം.
ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്ക്കാരുകളുകള്ക്ക് കോടതി നോട്ടീസ് നല്കി കഴിഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ച മുഴുവന്‍ ഹര്‍ജികളും പരിഗണനയ്ക്കായി വെച്ച സപ്തംബര്‍ 19ന് ഈ ഹര്‍ജിയും പരിണിക്കും.