കുവൈറ്റ്; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നോര്‍ക്ക റൂട്ട്സ് സംഘം കുവൈറ്റില്‍. നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സൗകര്യങ്ങളും അവകാശങ്ങളും വിലയിരുത്തുന്നതിനാണ് സംഘം കുവൈറ്റിലെത്തിയത്.
കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നിയന്ത്രിത കമ്പനിയായ അല്‍ ദുറ കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് സാലിം അല്‍ ആദിലുമായി സംഘം കൂടിക്കാഴ്ച്ച നടത്തി.
കേരളത്തില്‍ നിന്നും നോര്‍ക്കാ റൂട്ട്സ് വഴി റിക്രൂട്ട്ചെയ്യുന്ന തൊഴിലാളികളുടെ സൗകര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിനുള്ള സംവിധാനങ്ങളും വിലയിരുത്തുന്നതിനുമാണ് സന്ദര്‍ശനമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു. റിക്രൂട്ട്മെന്റ് മാനേജര്‍ അജിത് കൊളാശേരിയും സംഘത്തിലുണ്ട്.
കേരളത്തില്‍നിന്ന് 500 ഗാര്‍ഹിക തൊഴിലാളികളെയാണ് അല്‍ ദുറ ആവശ്യപ്പെട്ടത്. സൗജന്യ റിക്രൂട്ട്മെന്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണു കുവൈറ്റിലേക്ക് അയയ്ക്കുക. ആദ്യബാച്ചിലെ 16 പേര്‍ക്കു അടുത്ത ദിവസം വിമാനടിക്കറ്റ് ലഭിക്കുന്നതോടെ കുവൈറ്റിലേക്കു പുറപ്പെടും.
ആദ്യബാച്ചില്‍ എത്തുന്നവരുടെ അനുഭവങ്ങളാകും തുടര്‍ന്നുള്ള റിക്രൂട്മെന്റിന്റെ ഗതിനിര്ണയിക്കുകയെന്നും ഗാര്‍ഹിക തൊഴിലാളികള്‍ നേരിട്ട മുന്‍കാല അനുഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നും നോര്‍കറൂട്ട്സ് അധികൃതര്‍ പറഞ്ഞു.