മലപ്പുറം ; വെള്ളപ്പൊക്കത്തിൽ നശിച്ച അരി വിൽക്കാൻ ശ്രമിച്ച കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു.
പൊന്നാനി സ്വദേശി അൽഫൗസിനെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.165 ചാക്കുകളിലായാണ് ഇയാള്‍ 34602 കിലോ അരി സൂക്ഷിച്ചിരുന്നത്.വെള്ളം കയറി കേടായി സപ്ലൈക്കോ നശിപ്പിക്കാൻ വേണ്ടി നൽകിയ അരിയാണ് കഴുകി വൃത്തിയാക്കി വിൽക്കാൻ ശ്രമിച്ചത്.
പാലക്കാട് കൂറ്റനാട് സപ്ലൈക്കോയുടെ ഗോഡൗണിൽ നിന്ന് കൊണ്ടുവന്നതാണ് അരിയെന്നാണ് അല്‍ഫൗസ് പൊലീസിനോട് പറഞ്ഞത്.
കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടുന്നതുവരെ പോലീസ് കസ്റ്റഡിയില്‍ അരി ഗോഡൗണില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം.