ബംഗളൂരു ; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ശിലയാണ് തകർത്തത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.സ്മാരകശില തകർത്തതിൽ പ്രതിഷേധിച്ച് സൈനികരും,ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.ശില ഉടൻ പുനസ്ഥാപിക്കണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടു.
മുംബൈയിലെ താജ് ഹോട്ടലിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മേജർ സന്ദീപ് വീരമൃത്യൂ വരിച്ചത്.
We’re anguished to know that Major Sandeep Unnikrishnannan’s board of granite slab erected on a brick structure at Yelahanka in Bangalore has been smashed. We’re requesting for immediate erection of board and investigation to punish culprits.
Info by @manhasvikas41 pic.twitter.com/wdT3elCNGI— Soldiering ?? (@Soldiering_) September 17, 2018