ഐ എസ് ഐ യുടെ തലസ്ഥാനമായി ബോളിവുഡ് സിനിമയിൽ പാകിസ്ഥാൻ ഐ ടി പാർക്ക് കാണിച്ചതിനെതിരെ പാകിസ്ഥാന് പ്രതിഷേധം.അനിൽശർമ സംവിധാനം ചെയ്ത ജീനിയസ് എന്ന സിനിമയ്ക്കെതിരെയാണ് പ്രതിഷേധം.കഴിഞ്ഞ മാസം 24 നാണ് ചിത്രം റിലീസായത്.
ലാഹോറിലുള്ള അര്‍ഫ കരീം ടവര്‍ സോഫ്ടുവെയര് ടെക്നോളജി പാര്‍ക്കാണ് ചിത്രത്തില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ യുടെ തലസ്ഥാനമായി കാണിച്ചിരിക്കുന്നത്.ഇസ്ലാമാബാദാണ് ഐ എസ് ഐ യുടെ കേന്ദ്രം.പാക് കമ്പ്യൂട്ടർ വിദഗ്ദനായ ഉമര്‍ സെയ്ഫാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്.
ബോളിവുഡിന് മികച്ച തിരക്കഥാകൃത്തുക്കളെ ആവശ്യമുണ്ടെന്നും ഉമർ പരിഹസിച്ചു.ബോളിവുഡ് സിനിമയെന്നാൽ വിഡ്ഢിത്തമാണെന്നും പാകിസ്ഥാനികൾ അഭിപ്രായപ്പെട്ടു.എന്നാൽ ഇന്ത്യൻ സിനിമകളെ വിമർശിക്കാൻ പാകിസ്ഥാൻ വളർന്നിട്ടില്ലെന്ന് ഇന്ത്യക്കാരും തിരിച്ചടിച്ചു. ഇന്ത്യയിൽ വന്നാൽ അത് നേരിട്ട് ബോധ്യപ്പെടുത്തി തരാമെന്ന അഭിപ്രായവും ചിലർ പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2016 ല്‍ ഇന്ത്യ-പാകിസ്താന് ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം പാകിസ്ഥാൻ നിര്‍ത്തി വച്ചിരുന്നു. ഇത് കടുത്ത സാമ്പത്തിക ആഘാതമാണ് പാകിസ്ഥാനിലെ തിയേറ്റര്‍ ഉടമകളിലും വിതരണക്കാരിലും സൃഷ്ടിച്ചത്. ഇതോടെ വിലക്ക് നീക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.