പനാജി ; ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരും, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മനോഹർ പരീക്കർ രോഗബാധിതനായതിന്റെ പേരിൽ നേതൃമാറ്റമുണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. നിലവിൽ ഡല്‍ഹി എയിംസില്‍ ചികില്‍സയിലാണ് മനോഹര്‍ പരീക്കര്‍ .
യുഎസിൽ മൂന്നുമാസ ചികിൽസയ്ക്കുശേഷം പരീക്കറെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് കോൺഗ്രസ്, സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചിരുന്നു.
എന്നാൽ സഖ്യകക്ഷികൾ തങ്ങളോടൊപ്പം ഉണ്ടെന്നും നേതൃമാറ്റമില്ലെന്നും ബിജെപി നേതാവ് രാം ലാൽ വ്യക്തമാക്കിയിരുന്നു