മലപ്പുറം: മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു. ഞായറാഴ്ച ഒരാളും ഇന്ന് മൂന്നു പേരുമാണ് മരിച്ചത്. കൃഷ്ണമോഹന്, വേലായുധന്, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് ഇവരുടെ മരണമെന്ന് വൃദ്ധസദനത്തിലെ ജീവനക്കാര്‍ പറഞ്ഞു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. അതേസമയം അടുപ്പിച്ചുള്ള മരണങ്ങളില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു.