ന്യൂഡൽഹി ; നരേന്ദ്രമോദിയെ താഴെയിറക്കാൻ രാഹുൽഗാന്ധി പാകിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന സംശയം സ്ഥിരീകരിച്ച് പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ ട്വിറ്റർ പോസ്റ്റ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും മുൻപ് തന്നെ ഇന്ത്യയിൽ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്നാണ് റഹ്മാൻ മാലിക്കിന്റെ പോസ്റ്റ്. ഇന്ത്യയിലെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള അനുഗ്രഹാശിസുകൾ രാഹുലിന് നൽകിയാണ് റഹ്മാൻ മാലിക്കിന്റെ പോസ്റ്റ്.
രാഹുല്‍ ഗാന്ധിക്ക് റഹ്മാന് മാലിക് ട്വിറ്ററിലൂടെ നല്കിയ അനുഗ്രഹവും ഇന്ത്യന്‍ ജനതയ്ക്ക് ഉപദേശവും ഇങ്ങനെയാണ് : ”ആര് ജി (രാഹുല്‍ ഗാന്ധി) തന്നെയാണ് ഇന്ത്യയിലെ അടുത്ത പ്രധാനമന്ത്രി. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കുക. ഞാന്‍ നിങ്ങളുടെ ‘റോ’യേയും പ്രധാനമന്ത്രി മോദിയേയും ലോകത്തിന് തുറന്നുകാട്ടിക്കൊടുത്തു. എന്നെ നിങ്ങള്‍ പറഞ്ഞ ചീത്തയുടെ പേരിലല്ല, തെളിവടക്കമുള്ള എന്റെ ട്വീറ്റുകളെ തുടര്‍ന്നാണ് ലോക മാദ്ധ്യമങ്ങള്‍ ഇന്ന്, മോദിയില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നത്.” റഹ്മാന് മാലിക്കിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസം തന്നെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രാഹുൽ ഗാന്ധിയ്ക്ക് പാകിസ്ഥാനുമായുള്ള ബന്ധം തുറന്നു കാട്ടിയിരുന്നു. രാഹുൽ ഗാന്ധി പറയുന്നു മോദിയെ താഴെയിറക്കാൻ,പാകിസ്ഥാനും പറയുന്നു മോദിയെ താഴെയിറക്കാൻ, രാഹുൽ പറയുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങളെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നു.മോദിക്കെതിരെ കോണ്‍ഗ്രസ് ഒരു ആഗോള സഖ്യം തന്നെ രൂപീകരിക്കുന്നുണ്ടോ ? അമിത് ഷാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്.
റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞിരുന്നു.ആഗസ്ത് 30ന് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റ് ചെയ്തിരുന്നു. അതൊരു താക്കീത് പോലെയായിരുന്നു.
വരും ആഴ്ചകളില്‍ ചില വലിയ ബോംബുകള്‍ പൊട്ടുമെന്നായിരുന്നു ആ ട്വീറ്റ്. അതിനു പിന്നാലെയാണ് ഒലാന്ദ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്,ജയ്റ്റ്ലി പറഞ്ഞു. ഈ സംശയങ്ങൾ സ്ഥിരീകരിക്കുന്നതാണ് റഹ്മാൻ മാലിക്കിന്റെ ട്വിറ്റർ.
Rahul is going to be ur next PM and watch his excellent video I have just posted for all of you. https://t.co/tbbFlmxWTh
— Senator Rehman Malik (@SenRehmanMalik) September 23, 2018