എന്‍.എസ്.എസ്. കുവൈറ്റ് വിദ്യാരംഭം രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച രാവിലെ 5 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് മംഗഫ് സംഗീത ആഡിറ്റോറിയത്തില്‍ നടക്കും. ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തുന്നത് കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജി ഡോക്ടര്‍ സരിതയാണ്. ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ക്ക് www.nsskuwait.com എന്ന വെബ്സൈറ്റ് വഴിയും രജിസ്ട്രേഷന് നടത്താമെന്ന് ജോയിന്റ് സെക്രട്ടറി അനീഷ് പി നായര്‍ അറിയിച്ചു.