Gulf

പാസ്‌പോര്‍ട്ട് പവര്‍ റേറ്റിംഗില്‍ കുവൈറ്റിന് 55ാം സ്ഥാനം

കുവൈറ്റ് സിറ്റി: പാസ്‌പോര്‍ട്ട് പവര്‍ റേറ്റിംഗില്‍ 55ാം സ്ഥാനം നേടി കുവൈറ്റ്. എത്രയധികം രാജ്യങ്ങളിലേക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. 93 രാജ്യങ്ങളിലേക്കാണ് കുവൈറ്റ് പാസ്‌പോര്‍ട്ടുമായി അനായാസം കടന്നുചെല്ലാനാകുന്നത്.

അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യുഎഇ പാസ്‌പോര്‍ട്ടിനാണ്. ആഗോള പാസ്‌പോര്‍ട്ട് പവര്‍ റാങ്കിംഗില്‍ 21ാം സ്ഥാനത്താണ് യുഎഇ പാസ്‌പോര്‍ട്ട്. 161 രാജ്യങ്ങളിലേക്കാണ് യുഎഇ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കാനാകുക. കുവൈറ്റ് പാസ്‌പോര്‍ട്ടിന് പിന്നാലെ 60ാം സ്ഥാനത്ത് ഖത്തര്‍ പാസ്‌പോര്‍ട്ടും ഇടം നേടി. 85 രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം.

81 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതിയോടു കൂടി ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് 64ാം സ്ഥാനത്തും, 78 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതിയോടു കൂടി ഒമാന്‍ പാസ്‌പോര്‍ട്ട് 67ാം സ്ഥാനത്തും, 75 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതിയോടു കൂടി സൗദി പാസ്‌പോര്‍ട്ട് 70ാം സ്ഥാനത്തും ഇടംനേടി.

48 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close