ഇതുവരെയില്ലാത്ത അതിശയകരമായ ഓഫറുകളുമായി ജോയ് ആലുക്കാസ് ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങുന്നു .ലോകമെമ്പാടുമുള്ള ജോയ് ആലുക്കാസ് ഷോറൂമുകൾ
ഏറ്റവും പുതുമയാർന്ന ആഭരണശേഖരവുമായി ഈ ഉത്സവത്തിന് മാറ്റ് കൂട്ടുന്നു.
ദീപാവലി ഐശ്വര്യത്തിന്റെയും ,പ്രകാശത്തിന്റെയും ഉത്സവമാണ് ജോയ് ആലുക്കാസ് എന്ന സ്ഥാപനത്തിന് വിശ്വപ്രസിദ്ധി നേടിക്കൊടുത്ത കസ്റ്റമേഴ്സിനോടുള്ള നന്ദി രേഖപ്പെടുത്താനുള്ള അവസരമായിക്കൂടി ഈ
ദീപാവലി നാളുകളെ കരുതുന്നു എന്നും, അതിനായി ഉപഭോക്താക്കൾക്ക് വലിയ ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ശ്രീ .ജോയ് ആലുക്കാസ് അറിയിച്ചു.
ഇത്തവണ ഒന്നിലധികം ഓഫറുകളാണ് നൽകുന്നത്.ഗ്രാൻഡ് പ്രൈസായി 1000 ഗോൾഡ് ബാറുകൾ റാഫിൾ ഡ്രോയിലൂടെ നൽകും .10 % ക്യാഷ് ബാക്ക് വൗച്ചർ ഡയമണ്ട് ,പോൽകി ജുവല്ലറി വാങ്ങുമ്പോൾ ലഭിക്കും.
ഒപ്പം സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചിലുകൾ മറികടക്കാൻ വിലയുടെ10 % നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാനുള്ള അവസരവും ജോയ് ആലുക്കാസ് നൽകുന്നു.ബിഗ് വിന്നിംഗ്സ് പ്രൊമോഷനിലൂടെ ഈ ദീപാവലി ജോയ് ആലുക്കാസ് കസ്റ്റമേഴ്സിന് അവിസ്മരണീയമായ അനുഭവമാകും .