നമ്മുടെ നഗരങ്ങൾ സുരക്ഷിതമാക്കൂ” എന്ന കാമ്പയിനുമായി സുരക്ഷാ ക്യാമറകൾ സൗജന്യമായി സ്ഥാപിക്കാനുള്ള പദ്ധതിയുമായി മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി രംഗത്ത്. നൂറ്റമ്പത് കോടി ഡോളർ മുതൽമുടക്കുള്ള ബൃഹത് സംരംഭം യു എ ഇ ആസ്ഥാനമായ സെക്യുർ കാം ഐ.ടി. സൊലൂഷൻസ് എന്ന കമ്പനിയാണ് പ്രഖ്യാപിച്ചത്. നൂറ്റമ്പത് കോടി മുതൽമുടക്കുള്ള പദ്ധതി ലോകത്തിലെ നൂറ്റമ്പത് രാജ്യങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ആണ് നടപ്പാക്കുന്നത്. ഇന്ത്യയിലും, യു എ ഇ യിലുമുൾപ്പടെ പതിമൂന്നു രാജ്യങ്ങളിൽ ആണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ കമ്പനി സീ ഈ ഓ റിജോയ് തോമസ്, ഓപ്പറേറ്റിങ് ഓഫീസർ എമിൽ ജോസ്, ബിസിനസ് പങ്കാളി അഹമദ് സറൂർ അൽ മരാർ എന്നിവരാണ് പദ്ധതി പ്രഖ്യാപിച്ചത്