കുവൈറ്റ് സിറ്റി : ചെട്ടിക്കുളങ്ങര അമ്മ സേവാ സമിതി കുവൈറ്റ് കുംഭഭരണി മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന ഓണാട്ടുകര ഫെസ്റ്റ് 2019ന്റെ വിളമ്പര പത്രിക പുറത്തിറക്കി. 2019 ഫെബ്രുവരി 1ന് രാവിലെ ഒന്‍പതിന് ഇന്ത്യന്‍ സെട്രന്ല് സ്കൂളിലാണ് പരിപാടി നടക്കുന്നത്. പ്രസിഡന്റ് സന്തോഷ്കുമാര്‍ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരികളായ പ്രേംസണ്‍ കായംകുളം, സനില്‍ രവീന്ദ്രന്, ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന് പ്രസിഡന്ഡറ് രാജീവ് നടുവിലേമുറി, അനില്‍ കാക്കനാട്, പ്രോഗ്രാം കണ്‍വീനര്‍ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജ്യോതിരാജ് സ്വാഗതവും ട്രഷറര്‍ ആര്യമണികണ്ഠന് നന്ദിയും പറഞ്ഞു. ഡോ.സരിത പ്രോഗ്രാം കണ്‍വീനര്‍ മണികണ്ഠനു നല്കി വിളമ്പര പത്രിക പുറത്തിറക്കി.
റാഫിള്‍ കൂപ്പണ്‍ പ്രകാശനം രാജീവ് നടുവിലേമുറി സമിതി മുന്‍ പ്രസിഡന്റ് അനില്‍ നടക്കാവിന് നല്കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ശ്രീഭദ്രകുത്തിയോട്ട സമിതിയിലെ കലാകാരന്മാര് കുത്തിയോട്ട പാട്ടും ചുവടും നടത്തി. പ്രമോദ് കാരാഴ്മ, സുഭാഷ് ചെറിയനാട്, അഖില്‍ എസ്.കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.