കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സുലൈബിയ മേഖലയിലുണ്ടായ പരിശോധനയില്‍ അനധികൃത താമസക്കാരായ നൂറോളം പേര് പിടിയില്‍. താമസാനുമതി രേഖ ഇല്ലാത്തതും വിസാ കാലാവധി കഴിഞ്ഞവരും പിടിയിലായവരില്പെടുന്നു. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് നൂറോളം പേര് പിടിക്കപ്പെട്ടത്. ഇവരെ നാടുകടത്തല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. പിടിയിലായവരില്‍ അധികവും ഗാര്‍ഹികതൊഴില്‍ വിസയിലുള്ളവരാണ്.